തിരുവനന്തപുരം:എസ് എഫ് ഐ നടത്തുന്നത് അധോലോക പ്രവർത്തനമാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ. എസ് എഫ് ഐയെ സിപിഎം ചങ്ങലക്കിടണം (KSU Secretariat March). പൊതു സമൂഹത്തിന് തന്നെ വെല്ലുവിളിയായിരിക്കുകയാണെന്നും വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് പറഞ്ഞു.
കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി - എസ് എഫ് ഐ
മാർച്ച് സിദ്ധാർഥിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്
![കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി Ksu secretariat march SFI KSU എസ് എഫ് ഐ മാത്യു കുഴൽനാടൻ](https://etvbharatimages.akamaized.net/etvbharat/prod-images/01-03-2024/1200-675-20883001-thumbnail-16x9-ksu.jpg)
KSU Secretariat March Today
Published : Mar 1, 2024, 10:31 PM IST
കെ എസ് യു സെക്രട്ടറിയേറ്റ് മാർച്ച്
ഉദ്ഘാടനം ചെയ്‌ത് മാത്യു കുഴൽനാടൻ മടങ്ങിയ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് വനിത പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ശേഷം പ്രകടനമായി യൂണിവേഴ്‌സിറ്റി കോളജിന് സമീപം എത്തിയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.