തിരുവനന്തപുരം :കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മേയറുടെ പരാതി വിജിലന്‍സ് വിഭാഗം പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ നൽകിയ പരാതി കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസ് അറിയിച്ചു.
മേയറുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇത് അന്വേഷിക്കാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. വിജിലന്‍സ് വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ശനിയാഴ്‌ച രാത്രി 10.30 ഓടെ പാളയം പട്ടം ജംഗ്ഷനില്‍വച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെ എസ് ആര്‍ ടി സി തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ യദുവും നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.