തിരുവനന്തപുരം:സുഖകരമായ ദീര്‍ഘയാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഇന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റിന്‍റെ നിരക്കുകള്‍ കെഎസ്ആർടിസി പ്രഖ്യാപിച്ചു. തിമിനിമം 60 രൂപ മുതലാണ് ചാർജ്, ബസിന്‍റെ ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചുമാണ്.രുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.30ന് തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ നിന്ന് യാത്രയാരംഭിക്കുന്ന ബസ് രാവിലെ 11.05ന് എറണാകുളത്തെത്തിച്ചേരും.
എസി ബസിൽ സുഖകരമായ ദീര്‍ഘയാത്ര; അറിയാം കെഎസ്ആര്‍ടിസിയുടെ പുതിയ എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റ് ടിക്കറ്റ് നിരക്കുകള്‍ - KSRTC Superfast Premium AC Bus - KSRTC SUPERFAST PREMIUM AC BUS
മിനിമം 60 രൂപ മുതലാണ് ചാർജിലാണ് ടിക്കറ്റ് നിരക്ക് കൂടുന്നത്, ബസിന്‍റെ ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചും
![എസി ബസിൽ സുഖകരമായ ദീര്‍ഘയാത്ര; അറിയാം കെഎസ്ആര്‍ടിസിയുടെ പുതിയ എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റ് ടിക്കറ്റ് നിരക്കുകള്‍ - KSRTC Superfast Premium AC Bus കെഎസ്ആർടിസി എസി ബസ് KSRTC AC BUS KSRTC കെഎസ്ആര്‍ടിസി എസി പ്രീമിയം ബസ്](https://etvbharatimages.akamaized.net/etvbharat/prod-images/21-05-2024/1200-675-21525090-thumbnail-16x9-ksrtcacbus.jpg)
KSRTC PREMIUM AC BUS (ETV Bharat)
Published : May 21, 2024, 8:39 PM IST
തിരികെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എറണാകുളത്തു നിന്ന് കോട്ടയം വഴി രാത്രി 7.35ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌റ്റാന്‍ഡിലെത്തും. പ്രധാനപ്പെട്ട ബസ്‌റ്റാന്‍ഡുകള്‍ കയറി സര്‍വ്വീസ് നടത്തുന്ന ഈ സര്‍വ്വീസിന് 21 സ്‌റ്റോപ്പുകളുണ്ട്. ഏതെങ്കിലും സാങ്കേതിക തകരാര്‍ മൂലം എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സീറ്റുകള്‍ വശങ്ങളിലേക്ക് നീക്കാന്‍ കഴിയും. ബസിന്‍റെ നിരക്കുകള്‍ ഇങ്ങനെ.
- തിരുവനന്തപുരം-വെഞ്ഞാറമൂട് 60 രൂപ
- തിരുവനന്തപുരം-കൊട്ടാരക്കര 120 രൂപ
- തിരുവനന്തപുരം-അടൂര്‍ 150 രൂപ
- തിരുവനന്തപുരം-ചെങ്ങന്നൂര്‍ 190 രൂപ
- തിരുവനന്തപുരം-തിരുവല്ല 210 രൂപ
- തിരുവനന്തപുരം-കോട്ടയം 240 രൂപ
- തിരുവനന്തപുരം-തൃപ്പൂണിത്തുറ 330 രൂപ
- തിരുവനന്തപുരം-എറണാകുളം 350 രൂപ