കേരളം

kerala

ETV Bharat / state

ഓൺലൈൻ ബുക്കിങ്ങിൽ മാറ്റങ്ങളുമായി കെഎസ്ആർടിസി; അറിയാം ഈ കാര്യങ്ങള്‍ - changes in KSRTC online booking - CHANGES IN KSRTC ONLINE BOOKING

കെഎസ്ആർടിസി ബുക്കിങ്ങിൽ വരുത്തിയ പുതിയ ക്രമീകരണം വായിക്കാം.

FAST PASSENGER BUSES ONLINE BOOKING  FAST PASSENGER BUS BOOKING CHANGES  HOW TO BOOK KSRTC ONLINE  KSRTC NEWS
KSRTC ONLINE BOOKING

By ETV Bharat Kerala Team

Published : Apr 25, 2024, 1:16 PM IST

തിരുവനന്തപുരം:ഓൺലൈൻ ബുക്കിങ്ങിൽ മാറ്റങ്ങൾ വരുത്തി കെഎസ്ആർടിസി. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സീറ്റുകളിൽ കെഎസ്ആർടിസി ക്രമീകരണം ഏർപ്പെടുത്തി. നേരത്തേ ഫാസ്റ്റ് പാസഞ്ചറിലെ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്കും ബുക്ക് ചെയ്യാവുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്.

എന്നാൽ ഇത് ബസിൽ നിന്നും നേരിട്ട് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിത യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ലഭിക്കുകയുണ്ടായി. തുടർന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 3, 4, 5, 8, 9, 10, 13, 14, 15 എന്നീ സീറ്റുകൾ സ്‌ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിങ്ങിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാനേജ്മെന്‍റ് അറിയിച്ചു.

ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാനേജ്മെന്‍റ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ അംഗപരിമിതർ, മുതിർന്ന പൗരൻമാർ, അന്ധർ തുടങ്ങിയവർക്കായുള്ള 21, 22, 26, 27, 31, 47, 52 സീറ്റുകൾ മറ്റ് യാത്രക്കാർ ബുക്ക് ചെയ്യുന്നതിലൂടെ ഇത്തരം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളെയും ഓൺലൈൻ, കൗണ്ടർ ബുക്കിങ് എന്നിവയിൽ നിന്ന് ഒഴിവാക്കിയതായി മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.

ALSO READ:ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് ഫലം കണ്ടു ; അപകടങ്ങള്‍ കുറഞ്ഞെന്ന് കെഎസ്‌ആര്‍ടിസി

ABOUT THE AUTHOR

...view details