മലപ്പുറം: കെഎസ്‌ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ 40 പേര്‍ക്ക് പരിക്ക്. ദേശീയപാതയിലെ തലപ്പാറയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തൊട്ടില്‍പാലത്ത് നിന്നും തിരുവന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും തിരൂരങ്ങാടിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ 30ലേറെ പേരാണ് ചികിത്സയില്‍. ആരുടെയും പരിക്ക് ഗുരുതരമല്ല.