കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു - KSRTC bus fell into pit - KSRTC BUS FELL INTO PIT

ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ട് കെഎസ്‌ആര്‍ടിസി ബസ്. റോഡിലേക്ക് കുഴിയിലേക്ക് വീണ് ചെരിഞ്ഞു. ആളപായമില്ല.

KSRTC ACCIDENT  bus fell into pit  അരൂരിൽ ബസ് കുഴിയിൽ വീണു  ആലപ്പുഴയിൽ ബസ് കുഴിയിൽ വീണു
KSRTC bus fell into pit (ETV Bharat)

By ETV Bharat Kerala Team

Published : Jul 17, 2024, 11:02 PM IST

ആലപ്പുഴ:അരൂരിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു. അരൂർ പെട്രോൾ പമ്പിന് സമീപത്താണ് ബസ് കുഴിയിലേക്ക് വീണ് ചെരിഞ്ഞത്. യാത്രക്കാരെ ഉടനെ ബസിൽ നിന്ന് ഇറക്കിയതിനാൽ അപകടം ഒഴിവായി. ആകാശപാത നിർമ്മാണ മേഖലയിലെ റോഡിൻ്റെ പടിഞ്ഞാറ് വശത്താണ് ബസ് കുഴിയിൽ വീണത്.

മഴ മൂലം ടൈൽ വിരിക്കലും റോഡ് പണിയും ഈ ഭാഗത്ത് തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുറകെ വന്ന യാത്രക്കാർ അതിലെ പോകരുതെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും വകവെക്കാതെയാണ് ബസ് ഓടിച്ചതെന്നും ഓവർ ടേക്കാണ് അപകടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ഇതിന് മുമ്പും ഇവിടെ ബസ്‌ കുഴിയിൽ വീണിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Also Read:അമ്പലപ്പുഴ പുറക്കാട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റു

ABOUT THE AUTHOR

...view details