തൃശൂര്‍ : തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ശക്തൻ തമ്പുരാന്‍റെ പ്രതിമ തകർന്നു. ശക്തൻ നഗറിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.
തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് - KSRTC bus accident in Thrissur - KSRTC BUS ACCIDENT IN THRISSUR
ലോഫ്ലോർ ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയിലേക്ക് ഇടിച്ചു കയറി അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം (ETV Bharat)
Published : Jun 9, 2024, 11:03 AM IST
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.
Also Read:മെനു കാർഡിനെ ചൊല്ലി തർക്കം, കലാശിച്ചത് മർദനത്തിൽ; രണ്ടുപേർ കസ്‌റ്റഡിയിൽ