തൃശൂര്‍ : പാറേമ്പാടത്ത് കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശികളായ കൊട്ടാരത്ത് വീട്ടിൽ ഉദയന്‍റെ ഭാര്യ ദീപ (42 ), മകൾ അതുല്യ (12 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
കെഎസ്ആർടിസി ബസ് കുഴിയിൽ വീണു; യാത്രക്കാർക്ക് പരിക്ക് - KSRTC ACCIDENT - KSRTC ACCIDENT
പാറേമ്പാടത്ത് കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റു. റോഡിലെ കുഴി ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകട കാരണം.
Published : May 18, 2024, 9:37 PM IST
തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പാറേമ്പാടത്തു വച്ച് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. കുഴിയിൽ വെള്ളം കെട്ടി നിന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതിനാലും ബസിലെ യാത്രക്കാർ നല്ല ഉറക്കത്തിലായതിനാലും യാത്രക്കാർ സീറ്റിൽ നിന്നും ഉയർന്നു പൊങ്ങി താഴെ തലയിടിച്ച് വീണാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റി വിട്ടു. മഴ പെയ്‌തതോടെ കുന്നംകുളം മുതൽ പെരുമ്പിലാവ് വരെയുള്ള മേഖലകളിലെ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു.
ALSO READ:കോട്ടയത്ത് വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിർത്താതെ പോയ കാർ അഞ്ച് മാസത്തിന് ശേഷം കസ്‌റ്റഡിയിൽ