കോഴിക്കോട്:കെഎസ്ഇബിയിലെ ലൈൻമാൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു.പെരുവയൽ പുതാളത്ത് മഞ്ജുനാഥൻ (46)ആണ് മരിച്ചത്. മാങ്കാവ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഗ്രേഡ് സെക്കൻഡ് ലൈൻ മാൻ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി മാങ്കാവ് ഭാഗത്ത് വൈദ്യുതി തകരാറിൽ ആയതിനെ തുടർന്ന് അത് പരിഹരിക്കുന്നതിന് പോകുന്ന വഴി ഒരു ബൈക്ക് മഞ്ജുനാഥൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക