കേരളം

kerala

ETV Bharat / state

പേരിന്‍റെ സ്ഥാനത്ത് 'ഒന്ന്' ലൊക്കേഷന്‍ 'ഇറാന്‍'; കെ സുധാകരന്‍റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തു - K Sudhakaran X account hacked - K SUDHAKARAN X ACCOUNT HACKED

കെപിസിസി അധിയക്ഷന്‍ കെ സുധാകരന്‍റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും പരാതി.

KPCC PRESIDENT K SUDHAKARAN  K SUDHAKARAN X ACCOUNT  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  കെ സുധാകരന്‍ എക്‌സ് അക്കൗണ്ട്
K Sudhakaran (ETV Bharat)

By ETV Bharat Kerala Team

Published : Sep 17, 2024, 8:31 PM IST

എറണാകുളം:കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കി.

പേജിന്‍റെ പാസ്‌വേഡ് ഉള്‍പ്പെടെ ഹാക്കര്‍ മാറ്റിയിട്ടുണ്ട്. പേജിന്‍റെ നിയന്ത്രണം വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും മാറ്റിയ നിലയിലാണ്. പേജില്‍ കെ സുധാകരന്‍ എന്ന പേരിന്‍റെ സ്ഥാനത്ത് ഒന്ന് എന്ന അക്കമാണുള്ളത്.

പേജില്‍ ഇറാന്‍ ആണ് ലൊക്കേഷന്‍ നല്‍കിയിരിക്കുന്നത്. അതേസമയം, @SudhakaranINC എന്ന അഡ്രസ് മാറിയിട്ടില്ല. എക്‌സ് പേജ് തിരികെ ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിന്‍റെ അധികൃതര്‍ക്കും സുധാകരന്‍ കത്ത് നല്‍കിയിട്ടുണ്ട്.

Also Read:ട്രംപിന്‍റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്‌തു; പിന്നില്‍ ഇറാനെന്ന് ആരോപണം

ABOUT THE AUTHOR

...view details