കോഴിക്കോട് : കർണാടക കാർവാർ അംഗോളക്ക് സമീപം ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സംശയം. ലോറി ഡ്രൈവറെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭ്യമായിട്ടില്ല. ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്.
കർണാടക കാർവാർ മണ്ണിടിച്ചിൽ; മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന, ഡ്രൈവറെ കാണാനില്ല - KOZHIKODE NATIVE MISSING - KOZHIKODE NATIVE MISSING
ലോറിയുടെ അവസാന ജിപിഎസ് അപകട സ്ഥലത്ത്. ഡ്രൈവറുമായി അവസാനമായി ഇന്നലെ രാവിലെ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.
Landslide in karwar, Karnataka (ETV Bharat)
Published : Jul 18, 2024, 5:24 PM IST
തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുമായി അവസാനമായി സംസാരിച്ചത് ഇന്നലെ രാവിലെ ഒമ്പതരയ്‌ക്കാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. മുക്കം സ്വദേശിയായ ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്.
Also Read:ജമ്മുകശ്‌മീരിലെ മണ്ണിടിച്ചിലിൽ വീട് തകർന്നു; ഉറങ്ങിക്കിടന്ന അമ്മയും കുട്ടികളുമടക്കം നാല് പേർ മരിച്ചു