കേരളം

kerala

ETV Bharat / state

ആംബുലൻസ് കത്തി രോഗി വെന്തുമരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ് - Kozhikode Ambulance Accident - KOZHIKODE AMBULANCE ACCIDENT

'അപകട കാരണം അമിത വേഗതയും അശ്രദ്ധമായി വാഹനമോടിച്ചതും'

AMBULANCE ACCIDENT KOZHIKODE  ROAD ACCIDENT  CASE AGAINST AMBULANCE DRIVER  ആംബുലൻസ് കത്തി രോഗി വെന്തുമരിച്ചു
Ambulance Accident (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 14, 2024, 2:03 PM IST

കോഴിക്കോട് :ആംബുലൻസ് ട്രാൻസ്‌ഫോർമർ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. അമിത വേഗതയും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. മിംസിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവർ അർജുന്‍റെ മൊഴി മെഡിക്കൽ പൊലീസ് രേഖപ്പെടുത്തി.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കോഴിക്കോട് നഗരത്തിൽ ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57) ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്‌ത്രക്രിയയ്‌ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. മിംസ് ആശുപത്രി എത്തുന്നതിന് ഒരു കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം.

കനത്ത മഴയിൽ നിയന്ത്രണം വിട്ട ആംബുലൻസ് പോസ്റ്റിലും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ ബിൽഡിങ്ങിലും ഇടിക്കുകയായിരുന്നു. ആംബുലൻസ് കത്തിയതിന് പിന്നാലെ സമീപത്തെ കടയിലേക്കും തീ പടർന്നു. ആംബുലൻസ് ഡ്രൈവറടക്കം ഏഴ് പേരാണ് അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. ആറ് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ:ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details