കോഴിക്കോട് :കൊയിലാണ്ടിയിൽ സിപിഎം നേതാവ് പിവി സത്യനാഥനെ പാര്‍ട്ടി മുന്‍ പ്രവര്ത്തകന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി സത്യനാഥനോട് പെരുവട്ടൂർ പുറത്തോന അഭിലാഷിന് പൂർവവൈരാഗ്യം ഉളളതായി നാട്ടുകാർ ആരോപിച്ചു (CPM Leader Sathyanath Murder).
ഇരുവരും അടുത്തടുത്ത വീടുകളിലാണ്. സത്യനാഥൻ ക്ഷേത്ര കമ്മിറ്റിയുമായി സഹകരിക്കുന്ന ആളാണ്. അദ്ദേഹം ജനോപകാരി ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 10 മണിയോടെ മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. എന്നാൽ കൊലപാതക സമയത്ത് സ്ഥലത്ത് ആളുകൾ കുറവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.