കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് ആവേശത്തില്‍ കാസര്‍കോട്‌;കൊട്ടിക്കലാശത്തിന് ആര്‍ത്തിരമ്പി യുഡിഎഫ്‌ പ്രവര്‍ത്തകര്‍ - kottikalasam in Kasaragod - KOTTIKALASAM IN KASARAGOD

കൊട്ടിക്കലാശം ആവേശഭരിതമാക്കി കാസർകോട്ടെ കോൺഗ്രസ് പ്രവർത്തകർ. മുസ്‌ലിം ലീഗിന്‍റെ പച്ചകൊടിയുടെ ധാരാളിത്തത്തിലായിരുന്നു യുഡിഎഫ്‌ കൊട്ടികലാശം

LOK SABHA CONSTITUENCIES  LOK SABHA ELECTION 2024  LOK SABHA ELECTION CAMPAIGN  തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
KOTTIKALASAM IN KASARAGOD

By ETV Bharat Kerala Team

Published : Apr 24, 2024, 8:51 PM IST

കാസര്‍കോട്‌ മണ്ഡലത്തില്‍

കാസര്‍കോട്: ബാന്‍ഡ് മേളവും ചെണ്ടമേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കൊട്ടിക്കലാശം ആവേശഭരിതമാക്കി കാസർകോട്ടെ കോൺഗ്രസ് പ്രവർത്തകർ. മുസ്‌ലിം ലീഗിന്‍റെ പച്ചകൊടിയുടെ ആഘോഷത്തിമിര്‍പ്പിലാണ്‌ യുഡിഎഫ്‌ കൊട്ടികലാശം നടത്തിയത്‌. കാസർകോട് പഴയ ബസ് സ്റ്റാൻഡിലായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്‍റെ കൊട്ടിക്കലാശം നടന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താനൊപ്പം എംവി ബാലകൃഷ്‌ണനും എംഎല്‍ അശ്വനിയുമാണ്‌ കാസര്‍കോട്‌ മണ്ഡലത്തില്‍ വിധി തേടുന്നത്‌. കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്‌താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.

നിശബ്‌ദ പ്രചാരണത്തിന് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗൾ അറിയിച്ചിരുന്നു. പ്രചരണത്തിനായി പ്രധാനമന്ത്രി നിരന്തരമെത്തിയ സംസ്ഥാനമാണ് കേരളം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പെടെ വിധിയെഴുതാന്‍ ഇനി രണ്ടു നാള്‍ മാത്രം ബാക്കി.

ALSO READ:ഭൂരിപക്ഷം മാറിമറിയുന്ന കാസർകോട് ; എകെജി മുതൽ രാജ്‌മോഹൻ ഉണ്ണിത്താൻ വരെ

ABOUT THE AUTHOR

...view details