കോട്ടയം : 'തെരഞ്ഞെടുപ്പാണ് നാളെ വന്ന് വോട്ട് ചെയ്യാൻ മറക്കരുത്', മിഠായി പിൻ ചെയ്‌ത കാർഡ് കൈമാറിക്കൊണ്ട് ജില്ലാ കളക്‌ടർ വി വിഗ്‌നേശ്വരി നാഗമ്പടം ബസ് സ്‌റ്റാൻഡിലെ യാത്രക്കാരോട് അഭ്യർഥിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉയർത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്‌ടർ വി വിഗ്‌നേശ്വരിയുടെ അഭ്യർഥന.
നാഗമ്പടം പ്രൈവറ്റ് ബസ് സ്‌റ്റാൻഡിലെത്തിയ യാത്രക്കാരോടും ബസുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാരോടും സമ്മതിദാനവകാശം വിനിയോഗിക്കാൻ മറക്കരുതെന്ന് മിഠായി കൈമാറിക്കൊണ്ട് കളക്‌ടർ അഭ്യർഥിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ജില്ല ഭരണകൂടം പരിപാടി നടപ്പാക്കിയത്.