കേരളം

kerala

ഗർഭിണിയായ കുതിരയെ യുവാക്കൾ ക്രൂരമായി മർദിച്ച സംഭവം: മൂന്ന് ദിവസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഉടമ - KOLLAM PREGNANT HORSE ATTACK

By ETV Bharat Kerala Team

Published : Jul 29, 2024, 7:51 PM IST

ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന കുതിരയെ യുവാക്കൾ ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഉടമയായ ഷാനവാസ് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ഷാനവാസ്.

PREGNANT HORSE ATTACKED BY YOUTHS  ഗർഭിണിയായ കുതിരയെ മർദിച്ചു  കൊല്ലത്ത് കുതിരയെ മർദിച്ചു  YOUTH ATTACK PREGNANT HORSE
വെറ്റിനറി ഉദ്യോഗസ്ഥർ കുതിരയെ പരിശോധിക്കുന്നു (ETV Bharat)

ഗർഭിണിയായ കുതിരയെ മർദിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി (ETV Bharat)

കൊല്ലം: കൊല്ലം പള്ളിമുക്കില്‍ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്നഗർഭിണിയായ കുതിരയെ യുവാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ പരാതി നൽകി മൂന്നാം ദിവസവും പ്രദേശവാസികളായ കുറ്റക്കാരെ പൊലീസിന് അറസ്റ്റ് ചെയ്യാനായില്ല. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഉൾപ്പെടെ ഉന്നത ഇടപെടലുകൾ ഉണ്ടായെങ്കിലും കേസ് തുടങ്ങിയടുത്ത് തന്നെ നിൽക്കുകയാണ് ഇപ്പോഴുമെന്ന് ആരോപണം. പ്രദേശവാസികൾ തന്നെയാണ് ഈ ക്രൂരമായ പ്രവർത്തിക്ക് പിന്നിൽ. എന്നിട്ടു പോലും കുറ്റക്കാരെ പൊലീസിന് അറസ്റ്റ് ചെയ്യാനായില്ല എന്നത് നാണക്കേടാണെന്ന് ആക്ഷേപമുയരുന്നുണ്ട്.

അതേസമയം കുതിരയെ ഉപദ്രവിച്ച സ്ഥലത്ത് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി, സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായാണ് പൊലീസ് പറയുന്നത്. പരാതി നൽകിയ ദിവസം പ്രതികൾ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് ലഹരി വിൽപനയും ഉപയോഗവും വ്യാപകമാണെന്നും ആരോപണമുയരുന്നുണ്ട്. ലഹരി സംഘമാണ് ഈ ആക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇക്കൂട്ടർ ക്ഷേത്ര പരിസരത്തെത്തി സ്ഥിരം ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ക്ഷേത്ര കമ്മറ്റി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ചിലർ ഇതുവഴി പോകുമ്പോൾ കുതിരയെ യുവാക്കൾ മർദിക്കുന്നത് കണ്ടിരുന്നു. എന്നാൽ ഇവരെ പേടിച്ച് ആരോടും പറഞ്ഞില്ല. സ്ഥലത്ത് ലഹരി വിൽപനയും ഉപയോഗവും വ്യാപകമാണെന്നും ഇവർ നിരവധി കേസുകളിൽ പ്രതികളാണെന്നും നാട്ടുകാർ പറയുന്നു. സംഘത്തിൽ കാപ്പാ കേസിലെ ഒരു പ്രതിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഷാനവാസിന്‍റെ ഗർഭിണിയായ കുതിരയോടാണ് പട്ടാപ്പകൽ ആറാഗ സംഘത്തിന്‍റെ കണ്ണില്ലാത്ത ക്രൂരത. മണിക്കൂറുകളോളം തെങ്ങിൽ കെട്ടിയിട്ട് സാമൂഹ്യവിരുദ്ധർ കുതിരയെ ആക്രമണത്തിന് ഇരയാക്കി. കുതിരയ്ക്ക് മർദനമേറ്റതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താൻ ഞെട്ടിപ്പോയതെന്നും ഉടമ പറയുന്നു.

മുള ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് കുതിരയെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ഇരവിപുരം പൊലീസിൽ ഷാനവാസ് പരാതി നൽകുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ ജില്ല ഓഫിസർ മുഖാന്തരവും ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി:കേരളത്തിൽ നടക്കുന്ന മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നിയമ സംവിധാനങ്ങൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മൃഗങ്ങളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് 1960ലെ നിയമമായ പി.സി.എ ആക്‌ട് പ്രകാരം കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മൂന്നുമാസം തടവും പിഴിയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ വേണ്ട നിർദേശവും പൊലീസിന് നൽകിയിട്ടുണ്ടെന്നും ചിഞ്ചുറാണി പറഞ്ഞു. അതേസമയം തേവള്ളി ജില്ല വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് കുതിരയെ പരിശോധിച്ച് വരുകയാണ്.

കാലുകൾക്ക് സാരമായ പരുക്കുള്ളതിനാൽ ഇത്രയും ദൂരം സഞ്ചരിച്ച് ആശുപത്രിയിൽ എത്തിക്കേണ്ടെന്നും വീട്ടിൽ തന്നെ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഗോപൻ കുതിരയുടെ ഉടമയെ അറിയിച്ചിട്ടുണ്ട്.

Also Read: ഗർഭിണിയായ കുതിരയോട് യുവാക്കളുടെ ക്രൂരത: തെങ്ങില്‍ കെട്ടിയിട്ട് മർദനം, ദേഹമാസകലം മുറിവ്; കേസെടുത്ത് പൊലീസ്

ABOUT THE AUTHOR

...view details