കേരളം

kerala

ETV Bharat / state

കൊല്ലം കലക്‌ട്രേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, നാലാം പ്രതിയെ വെറുതെവിട്ട് കോടതി - KOLLAM COLLECTORATE BLAST CASE

2016 ൽ കൊല്ലം കലക്‌ട്രേറ്റിന് സമീപം നടന്ന സ്‌ഫോടനക്കേസിൽ വിധി പറഞ്ഞ് കോടതി. ഒന്നും രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു

കൊല്ലം കളക്‌ട്രേറ്റ് സ്ഫോടന കേസ്  COLLECTORATE BLAST CASE  2016 KOLLAM COLLECTORATE BLAST CASE  കളക്‌ട്രേറ്റ് സ്ഫോടന കേസ് കൊല്ലം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 3:52 PM IST

എറണാകുളം:കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. ശിക്ഷാ വിധിയിൽ നാളെ വാദം തുടരും.

കലക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിന്‍റെ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2016 ജൂണ്‍ 15 ന് രാവിലെ 10.45 നാണ് സ്ഫോടനമുണ്ടാകുന്നത്.

കലക്‌ട്രോറ്റിന് സമീപം മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളിലായി ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് പ്രതികൾ സ്‌ഫോടനം നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി കലക്‌ട്രേറേറ്റ് വളപ്പിലെത്തി ബോംബ് വയ്ക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ഒരു ബാഗും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ അതേവര്‍ഷം സ്‌ഫോടനം നടന്നിരുന്നു. മൈസൂരു കോടതി വളപ്പിലെ സ്‌ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസില്‍ പ്രതികളെ കുടുക്കിയത്. എല്ലായിടത്തും ബോംബ് വച്ചത് ഷംസൂണ്‍ കരിം രാജയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഗൂഢാലോചന, കൊലപാതകശ്രമം, പരുക്കേല്‍പ്പിക്കല്‍, നാശനഷ്‌ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്‌തു നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചേർത്തിട്ടുള്ളത്. ശിക്ഷ നാളെ വിധിക്കും. ജീവപര്യന്തം തടവുശിക്ഷ വരെ പ്രതികള്‍ക്ക് ലഭിക്കാമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Also Read : നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കി

ABOUT THE AUTHOR

...view details