ഇടുക്കി:കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍നേര്യമംഗലം മുതൽ വാളറ വരെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ വനംവകുപ്പ് ശ്രമിച്ചാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അതിജീവനപോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ പറഞ്ഞു. നേര്യമംഗലം മുതൽ വാളറ വരെയുളള 14.5 കിലോ മീറ്റർ ദൂരം വനംവകുപ്പിന് അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമം വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ അതില്‍ ഗൗരവകരമായ ഇടപെടല്‍ നടത്തണമെന്നാണ് റസാഖ് ആവശ്യപ്പെട്ടത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും, ഇടുക്കി, എറണാകുളം ജില്ലകളുടെ ജീവനാഡിയുമായ കൊച്ചി - ധനുഷ്‌കോടി നാഷണൽ ഹൈവേ (എൻഎച്ച് 85) 980 കോടി രൂപ മുടക്കിൽ നവീകരിക്കുകയാണ്. എന്നാൽ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും, ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ, കാനകൾ നിർമിക്കുന്നതിനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലായെന്നും പറഞ്ഞ് വനം വകുപ്പ് റോഡ് പണി തടസപ്പെടുത്തിയിരുന്നു.