കോഴിക്കോട്: രാജ്യത്തെ വാഹനപെരുപ്പം എല്ലാ കണക്കുകളും ഭേദിച്ച് മുന്നേറുകയാണ്. മോഡലുകളുടെ കാര്യത്തിൽ ഓരോ കമ്പനികളും അമ്പരിപ്പിക്കുകയാണ്. പെട്രോൾ ഡീസൽ വാഹനങ്ങൾ പുറമേ ഇലക്ട്രിക്കൽ, സിഎൻജി വാഹനങ്ങളും ഇറങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു കാലത്ത് കറുപ്പും വെള്ളയും മാത്രമായിരുന്ന നമ്പർ പ്ലേറ്റുകൾ ഇന്ന് പല വർണ്ണങ്ങളിലായി. ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്‌ത ഉപയോഗത്തിനാണ്. രാജ്യത്ത് വാഹനം ഏത് നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണ് വിവിധ നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ നൽകിയിരിക്കുന്നത് എന്ന് ആർടിഒമാരായ ബിജോയ്, ബാലു എന്നിവർ പറഞ്ഞു. ഈ തരത്തിൽ ഇന്ത്യയിൽ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്.
വെളുത്ത നമ്പർ പ്ലേറ്റ്
വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) വ്യക്തിഗത വാഹനങ്ങൾക്ക് (പ്രൈവറ്റ്) ആണ് വെളുത്ത നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റിൽ കറുത്ത അക്കങ്ങളും അക്ഷരങ്ങളുമാണ് ഉപയോഗിക്കുന്നത്.
വെള്ള പശ്ചാത്തലത്തിലുള്ള ഈ നമ്പർ പ്ലേറ്റുകളാണ് ഇന്ത്യയിൽ ഏറ്റവും സാധാരണവും കൂടുതലായും ഉപയോഗിക്കുന്നത്. സിഎൻജി വാഹനങ്ങൾക്കും ഇത് ബാധകമാണ്.
മഞ്ഞ നമ്പർ പ്ലേറ്റ്
മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) ടാക്‌സികൾ, റിക്ഷകൾ, ബസുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പൊതുഗതാഗത വാഹനങ്ങൾക്ക് (ട്രാൻസ്പോർട്ട്) ആണ് ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളും അക്കങ്ങളുമാണ് ഉപയോഗിക്കുന്നത്.
സിഎൻജി വാഹനങ്ങൾക്കും ഇത് ബാധകമാണെങ്കിലും റിക്ഷകളുടെ ബോഡിക്ക് മഞ്ഞ, പച്ച നിറങ്ങളായിരിക്കും നൽകുക.
കറുത്ത നമ്പർ പ്ലേറ്റ്
കറുത്ത നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) ഇന്ത്യയിൽ സ്വയം വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾക്ക് (Rent a Car) ആണ് കറുത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നു. വാണിജ്യ വാഹനങ്ങളായിട്ടാണ് ഇവ രജിസ്റ്റർ ചെയ്യുക.
എന്നിരുന്നാലും, കറുത്ത നമ്പർ പ്ലേറ്റുള്ള വാഹനം ഓടിക്കാൻ ഡ്രൈവർക്ക് വാണിജ്യ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല. കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളും അക്കങ്ങളുമാണ് ഈ നമ്പർ പ്ലേറ്റുകളിൽ കാണാൻ കഴിയുക.
പച്ച നമ്പർ പ്ലേറ്റ്
പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകളിൽ പച്ച പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളും അക്കങ്ങളും കാണാം. എന്നാൽ വാണിജ്യ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കുമിടയിൽ നമ്പറുകളുടെ നിറത്തിൽ വ്യത്യാസമുണ്ട്.
വാണിജ്യ (ട്രാൻസ്പോർട്ട്) വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ നമ്പർ ലഭിക്കുമ്പോൾ, സ്വകാര്യ (പ്രൈവറ്റ്) വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ വെള്ള അക്ഷരങ്ങളും അക്കങ്ങളുമാണ് ലഭിക്കുക.
ചുവന്ന നമ്പർ പ്ലേറ്റ്
ചുവന്ന നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) പുതിയ വാഹനങ്ങൾക്കാണ് ചുവപ്പ് നിറത്തിലുള്ള നമ്പർ പ്ലേറ്റ് നൽകുന്നത്. താത്കാലിക രജിസ്ട്രേഷൻ നമ്പറുകൾ വെള്ള നിറത്തിലാണ് ഇതിൽ രേഖപ്പെടുത്തുക. വാഹന നിർമ്മാതാക്കൾക്ക് ഷോറൂമിലേക്കും മറ്റും വാഹനങ്ങൾ കൊണ്ടു പോകാനുള്ള രജിസ്ട്രേഷനാണിത്. ഇത് 30 ദിവസത്തേക്കാണ് അനുവദിക്കുക. സമയ പരിധി കഴിഞ്ഞും വാഹനം ഉപയോഗിച്ചാൽ പിഴ ഈടാക്കും.
മഞ്ഞയിൽ ചുവപ്പ്...
മഞ്ഞയില്‍ ചുവപ്പ് നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം വാഹനങ്ങൾ രജിസ്ടേഷൻ പൂർത്തിയാക്കി നമ്പർ പതിപ്പിച്ച ശേഷം പുറത്തിറക്കാനാണ് അനുമതി. എന്നാൽ വാഹനങ്ങൾക്ക് ഇഷ്‌ടപ്പെട്ട നമ്പർ (ഫാൻസി നമ്പർ) ആവശ്യപ്പെടുന്നവരുമുണ്ട്.
ഇതിനായി പണമടച്ച് കാത്തിരിക്കണം. ഈ സമയത്ത് വാഹനം ഉപയോഗിക്കാനായി നൽക്കുന്ന താത്കാലിക നമ്പർ മഞ്ഞ പ്ലേറ്റിൽ ചുവപ്പ് അക്കങ്ങളായാണ് രജിസ്റ്റർ ചെയ്യുക.
ആറ് മാസമാണ് ഇതിന്‍റെ സമയ പരിധി. അതിനുള്ളിൽ നമ്പർ ലഭിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കണം. അല്ലെങ്കിൽ പിഴ ഈടാക്കും.
നീല നമ്പർ പ്ലേറ്റ്
വിദേശ ദൗത്യങ്ങളിൽപ്പെട്ട ഇന്ത്യയിലെ എംബസികളുടെ വാഹനങ്ങൾക്കാണ് നീല നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്. ഈ നമ്പർ പ്ലേറ്റുകളിൽ വെള്ള അക്ഷരങ്ങളും അക്കങ്ങളും കാണാം. നമ്പർ പ്ലേറ്റിൽ കോൺസുലർ കോർപ്‌സിനെ സൂചിപ്പിക്കുന്ന സിസി, യുണൈറ്റഡ് നേഷൻസ്, ഡിസി (ഡിപ്ലോമാറ്റ് കോർപ്‌സ്) മുതലായവയും പ്രദർശിപ്പിച്ച് കാണാം.
മുകളിലേക്ക് ചൂണ്ടുന്ന അമ്പടയാളമുള്ള നമ്പർ പ്ലേറ്റ്
സൈനിക വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് (ETV Bharat) മുകളിലേക്ക് ചൂണ്ടുന്ന അമ്പുകളുള്ള നമ്പർ പ്ലേറ്റുകളാണ് ഇന്ത്യയിൽ സൈനിക വാഹനങ്ങൾക്ക് ഉപയോഗിക്കുന്നത്. കറുത്ത അക്ഷരങ്ങളും അക്കങ്ങളും മഞ്ഞ പശ്ചാത്തലത്തിലാണ് കാണാൻ കഴിയുക. നമ്പർ പ്ലേറ്റിൻ്റെ ആദ്യ ഭാഗത്താണ് മുകളിലേക്ക് ചൂണ്ടുന്ന അമ്പ് അടയാളമുണ്ടാകുക.
അശോക സ്‌തംഭമുള്ള ചുവന്ന നമ്പർ പ്ലേറ്റ്
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണർമാർ, മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്കുമാണ് ഇന്ത്യയുടെ അശോക സ്‌തംഭമുള്ള ചുവന്ന നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്.
അശോക സ്‌തംഭമുള്ള നമ്പര്‍ പ്ലേറ്റ് (ETV Bharat) ഈ നമ്പർ പ്ലേറ്റുകളിൽ ചുവന്ന പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങളും അക്കങ്ങളും കാണാം. മധ്യഭാഗത്ത് ഇന്ത്യയുടെ ചിഹ്നമുണ്ടാകും.
നമ്പർ പ്ലേറ്റിൻ്റെ ഘടകങ്ങൾ
നമ്പർ പ്ലേറ്റിലെ ആദ്യ രണ്ട് അക്ഷരങ്ങൾ വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്ന സംസ്ഥാനത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, കേരളത്തിൽ രജിസ്റ്റർ ചെയ്‌ത വാഹനത്തിൽ 'KL' എന്ന അക്ഷരങ്ങൾ ഉണ്ടാകും.
വാഹനം രജിസ്റ്റർ ചെയ്‌തിട്ടുള്ള റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ (RTO) സൂചിപ്പിക്കുന്നതാണ് അടുത്ത അക്ഷരങ്ങൾ സൂചിപ്പിക്കുന്നത്, (ഉദാ: KL 56). മൂന്നാമത്തെ ഘടകം ആൽഫ ന്യൂമെറിക് ആണ്.
നമ്പര്‍ പ്ലേറ്റിലെ ചില വിവരങ്ങള്‍ (ETV Bharat) അത് ഓരോ 9999 നമ്പർ കഴിയുമ്പോഴും ക്രമത്തിൽ മാറും. തൊട്ടടുത്തതാണ് നമ്പറിലെ അക്കങ്ങൾ. ഇന്ത്യയുടെ അന്താരാഷ്ട്ര രജിസ്ട്രേഷൻ കോഡ് 'IND', അശോക ചക്രത്തിന്‍റെ ഹോളോഗ്രാമും നമ്പർ പ്ലേറ്റിൽ മുദ്രണം ചെയ്‌തിട്ടുണ്ടാകും.
നമ്പർ പ്ലേറ്റിൽ ചിത്രങ്ങളോ ഫാൻസി അക്ഷരങ്ങളോ പാടുള്ളതല്ല. ട്രാൻസ്പോർട്ട് വാഹനത്തിൻ്റെ പിൻ വശത്തെ നമ്പർ പ്ലേറ്റ് നിലത്ത് നിന്ന് 1 മീറ്റർ ഉയരത്തിൽ വലതുവശത്ത് ഘടിപ്പിക്കണം. ഗതാഗത വാഹനങ്ങൾ വാഹനത്തിൻ്റെ ഇടതും വലതും വശത്തായി രജിസ്ട്രേഷൻ നമ്പർ പെയിൻ്റ് ചെയ്യണം.
ഇന്ത്യയിലെ വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ
രാജ്യത്തെ റോഡുകളിൽ ഓടുന്ന എല്ലാ വാഹനങ്ങൾക്കും സാധുവായ വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കണമെന്നാണ് ഇന്ത്യയിലെ മോട്ടോർ വാഹന നിയമം. 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്‌ട് പ്രകാരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) ആണ് ഇത് പുറപ്പെടുവിച്ചിരിക്കുന്നത്.
വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനും അവ്യക്തത നീക്കുന്നതിനുമായി, വാഹന രജിസ്ട്രേഷൻ പ്ലേറ്റുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളിൽ റോഡ്‌സ് ആൻഡ് ഹൈവേ മന്ത്രാലയം അടുത്തിടെ ഭേദഗതി വരുത്തിയിട്ടുണ്ട്. 2020 ഒക്ടോബർ 1ന് ആണ് നിയമം പ്രാബല്യത്തിൽ വന്നത്.
താത്കാലിക രജിസ്‌ട്രേഷൻ നമ്പർ പേപ്പർ പ്രിൻ്റിൽ ഒട്ടിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. മഞ്ഞ പശ്ചാത്തലത്തിൽ ചുവന്ന അക്കങ്ങൾ ഉപയോഗിച്ചാണ് താത്കാലിക ലൈസൻസ് പ്ലേറ്റുകൾ ഘടിപ്പിച്ച് നൽകുന്നത്.
നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളുടെ വലിപ്പം, കനം, അകലം എന്നിവ വ്യക്തമാക്കുന്ന സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR) മന്ത്രാലയം അപ്ഡേറ്റ് ചെയ്‌തിട്ടുണ്ട്.
പുതിയ നിയമം അനുസരിച്ച്, മൂന്ന് പാരാമീറ്ററുകൾ യഥാക്രമം 65 എംഎം, 10 എംഎം, 10 എംഎം എന്നിവ ആയിരിക്കണം, കൂടാതെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഇത് ബാധകമാണ്.
Also Read:മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കണം; ബാറുകളോട് നിര്‍ദേശിച്ച് മോട്ടോർ വാഹന വകുപ്പ്