കേരളം

kerala

ETV Bharat / state

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം; 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചതായി കെഎൻ ബാലഗോപാൽ - KN Balagopal on Union budget

മുൻ മോദി സർക്കാരുകളിൽ നിന്ന് വ്യത്യസ്‌തമായതാകും മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

First budget of third Modi govt  KN Balagopal Union Budget  കേന്ദ്ര ബജറ്റ് കേരളം  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Finance Minister KN Balagopal (ETV Bharat)

By ETV Bharat Kerala Team

Published : Jul 20, 2024, 1:11 PM IST

ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം :മുൻ മോദി സർക്കാരുകളിൽ നിന്ന് വ്യത്യസ്‌തമായതാകും മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സെക്രട്ടറിയേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റിന് മുൻപ് സംസ്ഥാന ധന മന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്‌ച നടത്തിയതായി ധനമന്ത്രി പറഞ്ഞു.

യോഗത്തിൽ 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ചോദിച്ചു. വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി നൽകണമെന്ന് ആവശ്യപ്പെട്ടു. റെയിൽവെ വികസനം, വയനാട് ദേശീയ പാത വികസനം, എയിംസ് തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചു. റബറിന്‍റെ താങ്ങ് വില വർധനവും ആവശ്യപ്പെട്ടതായും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ബജറ്റിനെക്കാൾ ഈ ബജറ്റിൽ പ്രതീക്ഷയുണ്ട്. എംപിമാരുടെ യോഗത്തിൽ, സംസ്ഥാനത്തിന് വേണ്ടി ഒരുമിച്ചു നിൽക്കാമെന്ന് എംപിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരുമിച്ച് നില്‍ക്കാമെന്ന് കെ സി വേണുഗോപാൽ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍റെ കാലയളവിൽ 15,000 കോടിയാണ് സംസ്ഥാനത്തിന് ഉണ്ടായ നഷ്‌ടമെന്ന് അരവിന്ദ് സുബ്രഹ്മണ്യം തന്‍റെ പഠനത്തിൽ കണ്ടെത്തി.

അവഗണന നേരിടുന്ന സംസ്ഥാനങ്ങളുമായി കൂടിചേർന്ന് നടപടികൾ സ്വീകരിക്കും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. 1,20,000 കോടി രൂപയാണ് ഒന്നാം പിണറായി സർക്കാരിന്‍റെ ഒരു വർഷത്തെ ശരാശരി ചെലവ്. നിലവിൽ 1,60,000 കോടി രൂപയാണ് സർക്കാരിന്‍റെ ഒരു വർഷത്തെ ശരാശരി ചെലവ്. കിഫ്‌ബിയിൽ 10,000 കോടിയാണ് ഒന്നാം പിണറായി സർക്കാർ ചിലവിട്ടത്.

കൊവിഡിന് ശേഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ചെലവുകൾ വർദ്ധിപ്പിച്ച സർക്കാരിനെ പിറകിൽ നിന്നും വലിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിന്‍റെ അനുകൂല സമീപനം പ്രതീക്ഷിക്കുന്നു. എയിംസിന് 3 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. 10 വർഷമായി ഈ ആവശ്യം നിലനിൽക്കുകയാണ്. കേരളത്തിൽ എയിംസ് നേരത്തെ വരേണ്ടതായിരുന്നു. എയിംസ് അനുവദിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ നിന്നും 40,000 കോടി രണ്ടാം പിണറായി സർക്കാർ അധികം ചെലവാക്കി. 1000 കോടിയാണ് കെഎസ്ആർടിസിയുടെ ബജറ്റ്. 2000-ത്തില്‍ലേറെ കോടി രൂപ പലപ്പോഴും ചിലവാക്കേണ്ടി വരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Also Read :കേന്ദ്ര ബജറ്റ് 2024: എന്താണ് ധനകാര്യ ബിൽ? രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ? അറിയേണ്ടതെല്ലാം - What Is Finance Bill

ABOUT THE AUTHOR

...view details