ആലപ്പുഴ :കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി വെട്ടിക്കൊല്ലാൻ ശ്രമം. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാല് പേര്‍ അടങ്ങുന്ന ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
കൃഷ്‌ണപുരം സ്വദേശികളായ അമല്‍ ചന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. റെയിൽവേ ക്രോസിലിട്ടാണ് അരുണ്‍ പ്രസാദിനെ വെട്ടിക്കൊല്ലാൻ ശ്രമം നടന്നത്. വെള്ളിയാഴ്‌ച നടന്ന ചില സംഭവങ്ങളാണ് ഗുണ്ടാസംഘത്തിന്‍റെ ആക്രമണത്തിൽ കലാശിച്ചത്.
വെള്ളിയാഴ്‌ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസുകാർ കായംകുളത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തി. സിവില്‍ വേഷത്തിലായിരുന്നു ഇവർ. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരാൾ സിഗരറ്റ് വലിക്കുകയും പൊലീസുകാര്‍ അത് ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നാൽ പൊലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.