കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴ, അതീവ ജാഗ്രത നിര്‍ദേശം - Kerala rains

KERALA WEATHER UPDATES  കേരളത്തില്‍ അതിശക്ത മഴ  സംസ്ഥാനത്ത് കനത്ത മഴ  ORANGE ALERT DISTRICTS KERALA
Kerala rain (ETV Bharat)

By ETV Bharat Kerala Team

Published : Jul 17, 2024, 9:35 AM IST

Updated : Jul 17, 2024, 12:13 PM IST

സംസ്ഥാനത്ത് കനത്ത മഴ. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് (ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോരമേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

LIVE FEED

12:11 PM, 17 Jul 2024 (IST)

ഇലക്‌ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണു, അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത തടസം

അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ശക്തമായ കാറ്റിൽ ഇലക്‌ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീണു. പോസ്‌റ്റുകള്‍ റോഡിലേക്ക് വീണതിനാല്‍ ഗതാഗതം നിലച്ചു. ഗതാഗതം നിലച്ചു. കെഎസ്‌ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

10:19 AM, 17 Jul 2024 (IST)

രൗദ്ര ഭാവത്തില്‍ അതിരപ്പിള്ളി

മഴയില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നു. തൃശൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി നിറഞ്ഞൊഴുകുകയാണ്. അതിരപ്പിള്ളി പെരിങ്ങൽകുത്ത് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. വീഡിയോ കാണാം...

9:49 AM, 17 Jul 2024 (IST)

ജാഗ്രത! മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂലൈ 22 വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. കഴിഞ്ഞ 24 മണിക്കൂറില്‍ 8.45 സെന്‍റിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്ര മഴ പെയ്യുന്നതായും കാലാവസ്ഥ കേന്ദ്രം. Read More

9:46 AM, 17 Jul 2024 (IST)

കേരള തീരത്ത് ന്യൂനമര്‍ദ പാത്തി

തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭയ്‌ക്കും മുകളില്‍ ന്യൂനമർദം സ്ഥിതിചെയ്യുന്നതായി റിപ്പോര്‍ട്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസം തന്നെ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും എന്നും സൂചന. Read More

9:35 AM, 17 Jul 2024 (IST)

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. Read More

Last Updated : Jul 17, 2024, 12:13 PM IST

ABOUT THE AUTHOR

...view details