തിരുവനന്തപുരം :സംസ്ഥാനത്ത് കാലവർഷം എത്തിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം എത്തിയ സാഹചര്യത്തിൽ എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ അതീവ ജാഗ്രതയിലാണ്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷമെത്തി ; മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് - Kerala weather update - KERALA WEATHER UPDATE
എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ അതീവ ജാഗ്രതയിൽ. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യത.
![സംസ്ഥാനത്ത് കാലവർഷമെത്തി ; മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് - Kerala weather update WEATHER UPDATE KERALA RAIN ALERT HEAVY RAIN IN KERALA മഴ മുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/30-05-2024/1200-675-21592936-thumbnail-16x9-weather-update.jpg)
Rain alert in Kerala (ETV Bharat)
Published : May 30, 2024, 12:47 PM IST
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മേഘവിസ്‌ഫോടനം മൂലമുണ്ടായ കനത്ത മഴയിൽ എറണാകുളത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. തിരുവനന്തപുരത്തും രാവിലെ മുതൽ തോരാമഴയാണ് അനുഭവപ്പെട്ടത്.