കേരളം

kerala

ETV Bharat / state

കൊടുംചൂടിൽ നിന്ന് ആശ്വാസം; കേരളത്തില്‍ വേനൽ മഴ എത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് - KERALA WEATHER UPDATE

ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തും

HEAT WAVE WARNING KERALA  HIGH TEMPERATURE IN KERALA  കേരളത്തില്‍ ഉഷ്‌ണ തരംഗം  rain alert in kerala
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Feb 26, 2025, 10:09 PM IST

ഇടുക്കി: കൊടും ചൂടിൽ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്‌ച മുതൽ വേനൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായർ (ഫെബ്രുവരി 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്‌ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38° സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37° സെലഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36° സെലഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3° സെലഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യ പ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Also Read:എടക്കരയില്‍ തേനീച്ച ആക്രമണം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക് - BEE ATTACK IN EDAKKARA MALAPPURAM

ABOUT THE AUTHOR

...view details