തിരുവനന്തപുരം :സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും രണ്ടു ഗഡു കൂടെ അനുവദിച്ച് ധനവകുപ്പ്. അനുവദിച്ച തുക ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രുപ വീതമാകും ലഭിക്കുക.
കഴിഞ്ഞ മാസവും ഒരു ഗഡു ലഭിച്ചിരുന്നു. ഇതോടെ വിഷു, ഈസ്റ്റർ, റംസാൻ ആഘോഷക്കാലത്ത് 4800 രൂപ വീതം ലഭിക്കും. സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയുമാണ് പെൻഷൻ എത്തിക്കുക.