കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് - Rain Updates In Kerala - RAIN UPDATES IN KERALA

കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

WEATHER UPDATES IN KERALA  കേരളം മഴ മുന്നറിയിപ്പ്  LATEST NEWS IN MALAYALAM  കേരളത്തില്‍ മഴ തുടരും
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 8:10 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് (ജൂലൈ 29) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ചത്തീസ്‌ഗഡിന് മുകളിൽ ചക്രവാതചുഴിയും വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിനാലാണ് മധ്യ വടക്കൻ മേഖലകളില്‍ മഴ ശക്തമായി തുടരുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.

Also Read:മഴയിൽ മുങ്ങി കേരളം: 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

ABOUT THE AUTHOR

...view details