തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം. ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ജൂണ്‍ 1 വരെ വരെ പരക്കെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്‌ചയോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെന്ന് അറിയപ്പെടുന്ന ഇടവപാതി എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നത്. പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള കാലവര്‍ഷ പ്രഖ്യാപനം നേരത്തെയുണ്ടാകാന്‍ സാധ്യതയുണ്ട്.