കേരളം

kerala

ETV Bharat / state

ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയേക്കും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു - KERALA RAIN ALERT

വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

KERALA RAIN WARNINGS  KERALA WEATHER UPDATES  മഴ  കേരളത്തിലെ മഴ മുന്നറിയിപ്പ്
Representative Image (ANI Photos)

By ETV Bharat Kerala Team

Published : 6 hours ago

തിരുവനന്തപുരം:തെക്കൻ ആൻഡമാൻ കടലിന് മുകളില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ അല്ലെങ്കില്‍ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം.

ഡിസംബര്‍ 18 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 18ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാറിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 24 മണിക്കൂറിനിടെ 7 അടിയോളം ജലനിരപ്പ് ഉയര്‍ന്നു. വെള്ളിയാഴ്‌ച (ഡിസംബര്‍ 13) രാവിലെ ആറിന് 120.65 ആയിരുന്നു ജലനിരപ്പ്. ശനിയാഴ്‌ച (ഡിസംബര്‍ 14) ആയതോടെ ഇത് 127.65 ആയി മാറി.

വ്യാഴാഴ്‌ച രാത്രിയോടെ തുടങ്ങിയ മഴ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്‌തതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇന്നലെ (ഡിസംബര്‍ 14) വൈകുന്നേരത്തോടെ പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.

അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇവിടെ നിന്നും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡില്‍ 400 ഘനയടിയില്‍ നിന്നും 1400 ഘനയടിയാക്കി ഉയര്‍ത്തിയിരുന്നു.

Also Read :രാജ്യത്ത് ഏറ്റവും ചൂടിന്ന് കണ്ണൂരില്‍; കേരളത്തിന് കുളിരുകോരണമെങ്കില്‍ മഴ മാറണം, കര്‍ഷകര്‍ ആശങ്കയില്‍

ABOUT THE AUTHOR

...view details