ETV Bharat / state

തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം - THRISSUR SURYA SILKS FIRE

എസി യൂണിറ്റിനാണ് തീപിടിച്ചത്.

FIRE SAKTHAN NAGAR THRISSUR  SURYA SILKS THRISSUR  തൃശൂര്‍ തീപിടിത്തം  സൂര്യ സില്‍ക്ക്‌സ് തൃശൂര്‍
Fire broke out in Surya Silks Thrissur (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്.

ഇന്ന് (15-12-2024) ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. നൂറിലധികം ജീവനക്കാരും നിരവധി കസ്റ്റമേഴ്‌സും ഉള്ള സമയത്താണ് സ്ഥാപനത്തില്‍ തീ പടര്‍ന്നത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റ് പ്രവർത്തിപ്പിച്ചതോടെ വന്‍ തോതില്‍ പുക ഉയർന്ന് പെട്ടെന്ന് തന്നെ തീപിടിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇതോടെ ജീവനക്കാരും കസ്റ്റമേഴ്‌സും ഉൾപ്പടെയുള്ളവർ സ്ഥാപനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. സംഭവം അറിഞ്ഞയുടൻ തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.

തീ അണച്ചിട്ടും ഒരു മണിക്കൂറോളം നേരം സ്ഥാപനത്തിന്‍റെ മൂന്ന് നിലകളിലും ബേസ്‌മെന്‍റ് ഫ്ലോറിലും പുക മയമായിരുന്നു. ഒടുവിൽ ഫയർഫോഴ്‌സ് ബ്ലോവർ ഉപയോഗിച്ച് പുക പുറത്തേക്ക് വലിച്ച് കളയുകയായിരുന്നു.

ഫയർഫോഴ്‌സിന്‍റെ സമയോചിത ഇടപെടലിലൂടെ വസ്ത്രങ്ങളിലേക്ക് തീ പടരാതെ നോക്കാനായി. ഇതിനാലാണ് വലിയ ദുരന്തം ഒഴിവായത്. തീപിടിത്തത്തിൽ എസി യൂണിറ്റും വയറിങ്ങും ഉൾപ്പടെ കത്തി നശിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

Also Read: തൃശൂരിൽ ഹൈക്കോടതി മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പൂരം; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.