തിരുവനന്തപുരം : അപകട സാഹചര്യത്തിൽ സഹായമാകാൻ കേരള പൊലീസിന്‍റെ പോൽ ആപ്പ്. ഉപയോക്താവ് എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പെട്ടാൽ പോൽ ആപ്പിലെ എസ്‌ഒഎസ് ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ നിൽക്കുന്ന സ്ഥലത്തിന്‍റെ കൃത്യമായ ലൊക്കേഷൻ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. ലൊക്കേഷൻ ലഭിച്ചാൽ ഉടൻ തന്നെ പൊലീസ് സഹായവും ലഭ്യമാകും.
പോൽ ആപ്പിൽ ഉപയോക്താവിന് മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്‌താൽ എസ്‌ഒഎസ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും ഉപയോക്താവ് അപകടത്തിലാണെന്ന സന്ദേശം എത്തും. ആപ്പ് തയ്യാറാക്കിയിരിക്കുന്നത് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ്.
ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്‌റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്.
പോൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: