കാസർകോട്: കർഷകർക്കൊപ്പം പാടത്തെ ചേറിലിറങ്ങി ഒരു കൂട്ടം പൊലീസുകാർ. ഉഴുതു മറിച്ച പാടത്ത് നാടിൻ്റെ കാർഷിക സംസ്‌കൃതി നിലനിർത്താൻ പൊലീസുകാർ നാടൻ പാട്ടിൻ്റെ താളത്തിനൊപ്പം ഞാറു നട്ടു. ജൂലൈ 10 ന് നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ കാസർകോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായാണ് കൊടക്കാട് പാടശേഖരത്തിൽ പൊലീസിൻ്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.
കർഷകനായ രവീന്ദ്രൻ കൊടക്കാടാണ് ഞാറ് നടാനുള്ള നിലമൊരുക്കി നൽകിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്‌തു. പൊലീസുകർ കർഷകർക്കൊപ്പം ഞാറ്റുപ്പാട്ടുകൾ പാടി നൃത്തം ചെയ്‌തത് കൗതുക കാഴ്‌ചയായി.