ഹൈദരാബാദ്:രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ വേരുകൾ ഹൈദരാബാദിൽ. ഹൈദരാബാദിൽ നിന്ന് പ്രതാപൻ എന്ന ബെല്ലംകൊണ്ട രാംപ്രസാദിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ തെലങ്കാനയില്‍ നിന്നുളള നിലവധിയാളുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. വൃക്ക ദാതാക്കളെ കണ്ടെത്താന്‍ ഹൈദരാബാദിലും വിജയവാഡയിലും പലരും തന്നെ സഹായിച്ചതായി രാംപ്രസാദ് വെളിപ്പെടുത്തി. സഹായികള്‍ക്ക് കമ്മീഷന്‍ നൽകിയിട്ടുണ്ടെന്നും രാംപ്രസാദ് പറഞ്ഞു.
അറസ്റ്റിലായ രാംപ്രസാദ് വിജയവാഡയിലും ഹൈദരാബാദിലും റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. അതിനാല്‍ തന്നെ പ്രതാപന് നിരവധി രാഷ്ട്രീയ നേതാക്കളും മെഡിക്കൽ രംഗത്തെ പ്രമുഖരുമായും അടുത്ത ബന്ധമുണ്ടെന്ന് കേരള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഹൈദരാബാദിൽ അവയവ കച്ചവട റാക്കറ്റിൻ്റെ വേരുകൾ പടര്‍ത്തുന്നതില്‍ രാംപ്രസാദിനെ സഹായിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ഈ സംഘം 40 ലധികം യുവാക്കളെ ഇറാനിലേക്ക് കൊണ്ടുപോയി വൃക്ക വിറ്റതായും വെളിപ്പെട്ടിട്ടുണ്ട്. രാംപ്രസാദ് അയച്ച എല്ലാവരുടെയും വൃക്കകൾ ഇറാനിൽ കാത്തുനിന്നവർക്കെല്ലാം യോജിച്ചിരുന്നു. ഇതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്.