കേരളം

kerala

ETV Bharat / state

തിരുവോണം ബമ്പര്‍ വില്‍പ്പന 23 ലക്ഷത്തിലേക്ക്; മുന്നില്‍ പാലക്കാട് - Kerala Onam Bumper Lottery - KERALA ONAM BUMPER LOTTERY

2024 തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന സംസ്ഥാനത്ത് 23 ലക്ഷത്തിലേക്ക് കടന്നു.

KERALA ONAM BUMPER LOTTERY  2024 THIRUVONAM BUMPER KERALA  തിരുവോണം ബമ്പര്‍ ലോട്ടറി  കേരള ഭാഗ്യക്കുറി തിരുവോണം
Representative Image (Facebook@ Kerala Lotteries Department)

By ETV Bharat Kerala Team

Published : Aug 30, 2024, 7:24 PM IST

തിരുവനന്തപുരം:23 ലക്ഷത്തിലേക്ക് അടുത്ത് ഇക്കൊല്ലത്തെ തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന. പാലക്കാട് ജില്ല വില്‍പ്പനയില്‍ മുമ്പില്‍. ഇതുവരെ നാല് ലക്ഷം ടിക്കറ്റാണ് പാലക്കാട് ജില്ലയില്‍ വിറ്റഴിച്ചത്. മൂന്നു ലക്ഷത്തിനടുത്ത് ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് തിരുവനന്തപുരവും തൊട്ടുപിന്നിലുണ്ട്. രണ്ടര ലക്ഷത്തോളം വില്‍പ്പനയുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.

6,01,660 ടിക്കറ്റുകളാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയുടെ ആദ്യ ദിവസം(ഓഗസ്റ്റ് 01 വൈകുന്നേരം 4 മണി വരെയുള്ള കണക്ക് അനുസരിച്ച്) വിറ്റഴിഞ്ഞത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ്. 20 പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.

20 പേര്‍ക്ക് 50 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം. 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നാലാം സമ്മാനം നല്‍കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതവും ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയുടെ സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആകെ 5,34,670 രൂപയുടെ സമ്മാനങ്ങളാണ് ഇക്കുറി നല്‍കുന്നത്. 500 രൂപയാണ് ഒരു ഓണം ബമ്പര്‍ ടിക്കറ്റിന് വില.

ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒന്‍പത് സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റഴിക്കാനാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ശ്രമം.

Also Read :ഈ ഓണം കളറാകും... നെച്ചിപ്പുഴൂർ ദേവി വിലാസം എൽപി സ്‌കൂളില്‍ ഇത്തവണ പൂക്കളം വളപ്പിലെ പൂക്കള്‍ കൊണ്ട്, കൃഷി വിജയിപ്പിച്ച് വിദ്യാര്‍ഥികളും അധ്യാപകരും

ABOUT THE AUTHOR

...view details