എറണാകുളം: വാർത്ത സമ്മേളനത്തിലൂടെ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അപകീർത്തികരമാകില്ലെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സരിത എസ് നായരുടെ വെളിപ്പെടുത്തലിൽ മാധ്യമങ്ങൾക്കെതിരെ കെ സി വേണുഗോപാൽ നൽകിയ പരാതിയിന്മേലുള്ള അപകീർത്തി കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പത്രസമ്മേളനത്തില്‍ പറയുന്ന കാര്യം പൊതുവിടത്തിൽ ഉളളതാണെന്ന് കോടതി നിരീക്ഷിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകീർത്തികരമെന്ന ആരോപണമുയരുമെന്നതിന്‍റെ പേരിൽ മാധ്യമങ്ങൾക്ക് നിശ്ശബ്‌ദത പുലർത്താനാകില്ല. സരിത എസ് നായർ വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്‌ത മാധ്യമങ്ങളുടെ നടപടി അപകീർത്തികരമാകുന്നില്ല. കൂടാതെ പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകളുമില്ല. അതിനാൽ മാധ്യമങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി പാടില്ലെന്നും സരിത എസ് നായർക്കെതിരെ നടപടിയുമായി പരാതിക്കാരന് മുന്നോട്ടു പോകാനാകുമെന്നും വിചാരണ കോടതി തീരുമാനത്തിന് ഹൈക്കോടതി ഉത്തരവ് തടസമല്ലെന്നും ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ ഉത്തരവിട്ടു.
2016 ഏപ്രിലിലാണ് സരിത, കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചത്. ഇത് മാധ്യമങ്ങളും സരിതയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് എന്നാരോപിച്ചാണ് അപകീർത്തി കേസ്. എറണാകുളം സിജെഎം കോടതിയിലെ കേസ് നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
Also Read:'മഞ്ഞളാംകുഴി അലിയിൽ നിന്ന് 18 കോടി തട്ടിയെടുത്തു'; ആന്‍റോ അഗസ്‌റ്റിനെതിരെ കടുത്ത ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ