എറണാകുളം: ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്‌ത് ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.
ഭിന്നശേഷിക്കാരനായ ഡോക്‌ടര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന ഹൈക്കോടതി വിധിയില്‍ ഉത്തരവിറക്കാത്തതിൽ ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജൻ ഖോബ്രഗഡെ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ നിർദേശം നൽകിയത്.
ആരോഗ്യ വകുപ്പിലെ ഡോ. ബി ഉണ്ണികൃഷ്‌ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ല്‍ ആണ് ഡോ. ഉണ്ണികൃഷ്‌ണന് സ്ഥാനക്കയറ്റം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.