കേരളം

kerala

ETV Bharat / state

വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതി അനുമതി - PAPPANJI AT VELI GROUND FORT KOCHI

കർശന ഉപാധികളോടെയാണ് അനുമതി.

NEW YEAR CELEBRATION AT FORT KOCHI  PAPPANJI VELI GROUND FORT KOCHI  ഫോര്‍ട്ട് കൊച്ചി പാപ്പാഞ്ഞി  പുതുവത്സരം ഫോര്‍ട്ട് കൊച്ചി
Kerala High Court (ETV Bharat)

By ETV Bharat Kerala Team

Published : Dec 27, 2024, 6:40 PM IST

എറണാകുളം:ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. പാപ്പാഞ്ഞിയുടെ ചുവട്ടിൽ നിന്നും 72 അടി അകലത്തിൽ സുരക്ഷാ ബാരിക്കേഡ് നിർമ്മിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി. സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

കർശന സുരക്ഷാ ഉപാധികളോടെയാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയത് ചോദ്യം ചെയ്‌താണ് സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷ ഒരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്. ഇതിന് പുറമേ വെളി മൈതാനത്ത് കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പൊലീസിന്‍റെ വാദം.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘാടകർക്ക് പൊലീസ് നോട്ടീസ് നൽകിയത്. കോർപ്പറേഷന്‍റെ അനുമതിയടക്കം ലഭിച്ചിരുന്നു എന്ന് സംഘാടകരും കോടതിയെ അറിയിച്ചിരുന്നു.

Also Read:പുതുവത്സരം 'ആഘോഷി'ക്കാന്‍ സൈബർ കുറ്റവാളികൾ; ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ABOUT THE AUTHOR

...view details