എറണാകുളം: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. പ്രാണ ഇൻസൈറ്റിന്‍റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന പരാതിയിലെടുത്ത കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്ന ആശ ശരത്തിന്‍റെ ഹർജിയിലാണ് നടപടി.
നിക്ഷേപ തട്ടിപ്പ് കേസ്: നടി ആശ ശരത്തിന് ആശ്വാസം, നടപടികള്‍ സ്റ്റേ ചെയ്‌തു - Asha Sharath investment fraud case - ASHA SHARATH INVESTMENT FRAUD CASE
ആശ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പിലെ നടപടികള്‍ സ്റ്റേ ചെയ്‌തു. ഹൈക്കോടതിയാണ് കൊട്ടാരക്കര പൊലീസെടുത്ത കേസിലെ നടപടികള്‍ സ്റ്റേ ചെയ്‌തത്.
ആശ ശരത് (ETV Bharat)
Published : Jun 12, 2024, 5:31 PM IST
കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്‌തത്. വിവാദ സ്ഥാപനത്തിൻ്റെ ഉടസ്ഥാവകാശവുമായി തനിക്ക് ബന്ധമില്ലെന്നാണ് ആശ ശരത്തിന്‍റെ ഹർജിയിൽ ഉള്ളത്. വിവിധ നൃത്തരൂപങ്ങളിൽ സ്ഥാപനത്തിനാവശ്യമായ കണ്ടൻ്റുകൾ നൽകിയെന്നത് മാത്രമാണ് സ്ഥാപനവുമായുള്ള തൻ്റെ ബന്ധമെന്നും ആശ ശരത് വ്യക്തമാക്കിയിരുന്നു.
Also Read:സിനിമ പ്രമോഷനായി വ്യാജ വീഡിയോ ; നടി ആശാ ശരത്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍