എറണാകുളം : എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിജിലൻസ് എസ്‌പിക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.
2003 മുതൽ 2014 വരെയുള്ള കാലയളവിൽ എസ്എൻഡിപി സംഘങ്ങളുടെ പേരിൽ അനുവദിച്ച മൈക്രോ ഫിനാൻസ് വായ്‌പയിൽ തിരിമറി നടത്തിയെന്നാണ് കേസ്. സാക്ഷ്യപത്രങ്ങളിൽ കൃത്രിമത്വം കാട്ടിയും വായ്‌പയിൽ ക്രമക്കേട് നടത്തിയുമാണ് തട്ടിപ്പ് ചെയ്‌തിട്ടുള്ളതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.