എറണാകുളം : ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിൽ കുടുങ്ങിയ തൃശൂർ സ്വദേശിനി തിരിച്ചെത്തി. വെളുത്തൂരിലെ ആൻടെസ്സ ജോസഫാണ് (21) ഇന്ന്(18-04-2024) ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയത്. വിദേശകാര്യ മന്ത്രാലയം ഇറാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ആൻടെസ്സയുടെ മോചനം സാധ്യമായത്.
അതേസമയം ആൻ ടെസ്സയുടെ മോചനം സംബന്ധിച്ച വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അവർ ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. പരിശീലത്തിന്‍റെ ഭാഗമായി ഒൻപത് മാസമായി മകൾ കപ്പലിലുണ്ടെന്ന് പിതാവ് ബിജു എബ്രഹാം വ്യക്തമാക്കിയതോടെയാണ് മലയാളി യുവതിയും കപ്പലിൽ ഉണ്ടെന്ന വിവരം പുറത്തറിഞ്ഞത്.