കണ്ണൂര്‍:തുരുത്തിൽ അകപ്പെട്ട പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷപെടുത്തി കേരള ഫയർഫോഴ്‌സ്. ചെറുപുഴ കോഴിച്ചാലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് കോഴിച്ചാൽ ഐഎച്ച്ഡിപിയിൽ മരപ്പാലം തകർന്നിരുന്നു. ഇതിനെ തുടർന്നാണ് കോഴിച്ചാൽ തുരുത്തിലെ ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്.
ആര്‍ത്തലച്ച് തോട്, പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് 'സാഹസിക രക്ഷാപ്രവര്‍ത്തനം'; ഫയര്‍ ഫോഴ്‌സിന് കയ്യടി - വീഡിയോ - Fire Force rescued stranded - FIRE FORCE RESCUED STRANDED
ചെറുപുഴ കോഴിച്ചാലില്‍ തുരുത്തില്‍ ഒറ്റപ്പെട്ട ആറ് കുടുംബങ്ങളെ പെരിങ്ങോം ഫയർഫോഴ്‌സ് സംഘം അതിസാഹസികമായി രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Kerala Fire Force rescued child and family stranded (ETV Bharat)
Published : Jul 19, 2024, 7:26 AM IST
|Updated : Jul 19, 2024, 7:41 AM IST
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരിങ്ങോം ഫയർഫോഴ്‌സ് സംഘമെത്തി തകർന്ന തടിപ്പാലത്തിന് പകരം കമുകും മുളയും ഉപയോഗിച്ച് താൽക്കാലിക പാലം നിർമ്മിച്ച് ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉൾപ്പടെ അതിസാഹസികമായാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
Also Read :അതിതീവ്ര മഴ: കണ്ണൂരില്‍ മഴക്കെടുതി രൂക്ഷം
Last Updated : Jul 19, 2024, 7:41 AM IST