കേരളം

kerala

ETV Bharat / state

വിമുക്ത സൈനികർക്ക് 2 കോടി രൂപ വരെ സംരംഭക വായ്‌പ നൽകാന്‍ കേരള ഫിനാൻഷ്യൽ കോർപറേഷൻ - KFC ENTREPRENEUR LOAN EXSERVICE MEN

തിരിച്ചടവ് കാലാവധി അഞ്ചു വർഷം. അഞ്ചു ശതമാനം പലിശ ഇളവ്‌. പദ്ധതിയ്‌ക്കായി 50 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി

GOVERNMENT ASSISTANCE ENTREPRENEURS  BUSINESS HELP TO EX SERVICE MEN  KFC FIANACIAL HELP TO EXSERVICE MAN  STATE GOVT ENTREPRENEURSHIP AIDS
Representative Image (Facebook @ Kerala Financial Corporation)

By ETV Bharat Kerala Team

Published : Oct 31, 2024, 5:48 PM IST

തിരുവനന്തപുരം:വിമുക്ത സൈനികർക്ക്‌ സംരംഭങ്ങൾ തുടങ്ങാൻ കുറഞ്ഞ പലിശ നിരക്കുള്ള വായ്‌പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. വ്യവസായ, ഇടത്തരം, സൂക്ഷ്‌മ, ചെറുകിട, സംരംഭങ്ങൾക്കായി രണ്ടു കോടി രൂപ വരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. അഞ്ചു ശതമാനം പലിശയാവും ഇളവ്‌ ലഭിക്കുക.

സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതി. ഈ പദ്ധതിയ്‌ക്കായി 50 കോടി രൂപ കെഎഫ്‌സിയിൽനിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സിഎംഇഡിപി) ഭാഗമായാണ് സിഎംഇഡിപി എക്‌സ് സർവിസ് മെൻ സ്‌കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു വർഷത്തെ മോറട്ടോറിയം അടക്കം അഞ്ചു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. പദ്ധതി ചിലവിന്‍റെ 90 ശതമാനം വരെ വായ്‌പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന്‌ ശതമാനം സർക്കാർ സബ്‌സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെഎഫ്‌സി പലിശ റിബേറ്റും ലഭിക്കും.

ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നൽകേണ്ടത്‌. എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്‌പ ലഭ്യമാകുക. ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും അപേക്ഷകർ വിമുക്ത സൈനികർക്ക് നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനിക ക്ഷേമ ഓഫിസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്‌പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്. www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

Also Read:നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ എല്ലാവരുടെയും മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്ത് സര്‍ക്കാര്‍

ABOUT THE AUTHOR

...view details