കോട്ടയം: എല്‍ഡിഎഫിൽ കലുഷിതമായ അന്തരീക്ഷമെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങൾ, വാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. തോമസ് ചാഴിക്കാടന് വേണ്ടി സിപിഎം ആത്മാർത്ഥമായി പ്രവർത്തിച്ചു. എന്നാൽ പാർലമെൻ്റ് ഇലക്ഷനിൽ ആവർത്തിക്കുന്ന ട്രെൻഡ് ഇത്തവണയും ഉണ്ടായി, അല്ലാതെ യുഡിഎഫിന് വോട്ട് വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'എല്‍ഡിഎഫിൽ അഭിപ്രായ ഭിന്നതയെന്ന് വരുത്തി തീർക്കാൻ ശ്രമം': സ്‌റ്റീഫൻ ജോർജ് - Stephen george press conference - STEPHEN GEORGE PRESS CONFERENCE
എല്‍ഡിഎഫിൽ കലുഷിതമായ അന്തരീക്ഷമെന്ന് വരുത്തിത്തീര്‍ക്കാന്‍ വാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി പറഞ്ഞു.
Published : Jun 7, 2024, 5:57 PM IST
എല്‍ഡിഎഫിൽ അഭിപ്രായ ഭിന്നതയെന്ന വാർത്തകൾ വന്നതിനെ തുടർന്ന് തെറ്റിധാരണ മാറ്റാനാണ് നേതാക്കൾ ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുന്നതെന്നും സ്‌റ്റീഫൻ ജോർജ് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു പ്രധാനപ്പെട്ട കക്ഷിയായി വളരെ സജീവമായി ഞങ്ങള്‍ മുന്നോട്ടു പോകുകയാണ്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:'രണ്ടില വാടി തളർന്നിരിക്കുന്നു, ആ ചിഹ്നത്തിൽ ഇനി അവകാശവാദം ഉന്നയിക്കില്ല': അപു ജോൺ ജോസഫ്