തിരുവന്തപുരം : ഇന്ന് വിഷു. കാർഷിക സമൃദ്ധിയുടെ പുതു പുലരിയിലേക്ക് കണ്‍തുറന്ന് നാട്. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കാര്‍ഷിക വര്‍ഷത്തിന്‍റെ ആരംഭം മലയാളികള്‍ ഉത്സവമാക്കുന്നു.
വിഷുപ്പുലരിയിലേക്ക് കണ്‍തുറന്ന് നാട് - VIshu Greetings - VISHU GREETINGS
സമൃദ്ധിയിയുടെ പുതു കാര്‍ഷിക വര്‍ഷത്തെ, കണികണ്ട് നാടെങ്ങും വിഷു ആഘോഷിക്കും.
Published : Apr 14, 2024, 7:10 AM IST
|Updated : Apr 14, 2024, 7:52 AM IST
വിഷുപ്പുലരയില്‍ കാണുന്ന കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം. അഭിവൃദ്ധി നിറഞ്ഞ വരും വര്‍ഷത്തെ വരവേല്‍ക്കലാണ് കണി കാണലിന്റെ സങ്കൽപം. വീടുകളിലും ക്ഷേത്രങ്ങളിലും തലേന്ന് തന്നെ കണിയൊരുക്കങ്ങൾ പൂര്‍ത്തിയാകും. നിലവിളക്കിന് മുന്നിൽ ഓട്ടുരുളിയിൽ കുത്തരി നിറച്ച്, അതിന് മുകളിലായി കണിക്കൊന്നയും ചക്കയും മാങ്ങയും നാളികേരവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണി ഒരുക്കുക. കൃഷണ വിഗ്രഹവും കണിക്കൊപ്പം വെക്കും. പുലർച്ചെ നിലവിളക്ക് തെളിച്ചാണാ കണി കാണുക. തുടർന്ന് കുടുംബത്തിലെ മുതിർന്നവർ കൈനീട്ടം നൽകും. വിഷുവിനോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.