തിരുവനന്തപുരം :സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (Kerala Budget 2024) ധനമന്ത്രി കെ എൻ ബാലഗോപാൽ (Finance Minister KN Balagopal) ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.
ക്ഷേമ പെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ കുടിശ്ശിക അടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കാണുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകളുമുണ്ട്.