കേരളം

kerala

ETV Bharat / state

സന്തോഷ ബജറ്റിന് ശ്രമമെന്ന് കെഎൻ ബാലഗോപാല്‍ - കേരള ബജറ്റ് 2024

അവതരിപ്പിക്കുന്നത് രണ്ടാം പിറണായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ബജറ്റ് അല്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.

Kerala Budget 2024  Kerala Budget 2024 session started  സംസ്ഥാന ബജറ്റ് 2024  കേരള ബജറ്റ് 2024  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
kerala-budget-2024

By ETV Bharat Kerala Team

Published : Feb 5, 2024, 9:00 AM IST

Updated : Feb 5, 2024, 9:34 AM IST

ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കി 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് (Kerala Budget 2024) അവതരണം ആരംഭിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് പരമാവധി വരുമാനം കണ്ടെത്തന്‍ ലക്ഷ്യമിടുന്നതാണ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election 2024) മുന്നില്‍ കണ്ട് നിര്‍ണായകമായ ചില ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കുള്ള കുടിശ്ശികയുടെ ഒരു ഭാഗമെങ്കിലും പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. റബറിന്‍റെ താങ്ങുവില സംബന്ധിച്ചും ഈ ബജറ്റ് സൂചന നല്‍കുന്നു. സാധാരണക്കാർ ആശങ്കപ്പെടുന്ന ബജറ്റ് ആയിരിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരണത്തിന് തൊട്ടുമുന്‍പ് പ്രതികരിച്ചിരുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി സാധാരണക്കാര്‍ക്ക് ഉറപ്പുനല്‍കിയത്. എല്ലാവരെയും സന്തോഷിപ്പിക്കണം എന്നാണ് ആഗ്രഹം. പ്രയാസങ്ങള്‍ മറികടക്കാൻ ഉള്ള ശ്രമമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. ഇന്നലെ എഐസിസി പ്രസിഡന്‍റ് തന്നെ അത് വ്യക്തമാക്കിയിരുന്നു. അത് നമ്മുടെ പോരായ്‌മ മൂലം അല്ലെന്നും കെ എൻ ബാലഗോപാൽ (Finance minister KN Balagopal) കൂട്ടിച്ചേർത്തു.

ബജറ്റ് അവതരണത്തിനായി നേരത്തെ തന്നെ ഔദ്യോഗിക വസതിയിൽ നിന്നും മന്ത്രി നിയമസഭയിലേക്ക് തിരിച്ചു. 9 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഗവൺമെന്‍റ് പ്രസ്സിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബജറ്റ് കോപ്പിയുമായി മന്ത്രിയുടെ വസതിയിൽ എത്തി. ബജറ്റ് കോപ്പി ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി ഏറ്റുവാങ്ങി. അച്ചടി വകുപ്പ് സൂപ്രണ്ട് വീരാനും മറ്റ് ഉദ്യോഗസ്ഥരുമാണ് എത്തിയത്.

Last Updated : Feb 5, 2024, 9:34 AM IST

ABOUT THE AUTHOR

...view details