കേരളം

kerala

ETV Bharat / state

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനരാലോചിക്കും

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Feb 5, 2024, 11:12 AM IST

Updated : Feb 5, 2024, 3:10 PM IST

11:10 February 05

പങ്കാളിത്ത പെൻഷനില്‍ പുതിയ പദ്ധതി ആലോചിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം.

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനരാലോചിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷനില്‍ പുതിയ പദ്ധതി ആലോചിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നത് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ തുടർ പരിശോധനക്കായി മൂന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു. പങ്കാളിത്ത പെൻഷൻ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനത്താർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കും. പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതുക്കിയ സ്‌കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ചാകും സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുകയെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

സർക്കാർ ജീവനക്കാർ വിരമിച്ചതിന് ശേഷം മാസംതോറും നിശ്ചിത തുക ലഭിക്കുന്ന തരത്തിൽ ഒരു പുതിയ പദ്ധതി അന്വിറ്റി എന്ന പേരിൽ നടപ്പിലാക്കാനും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Last Updated : Feb 5, 2024, 3:10 PM IST

ABOUT THE AUTHOR

...view details