തിരുവനന്തപുരം: സുസ്ഥിര വികസനത്തിനൊപ്പം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നല്‍കുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റുമെന്ന് ധനമന്ത്രി. ഇതിനായി പുതിയ കായിക നയം നടപ്പിലാക്കും. അന്താരാഷ്‌ട്ര കായിക ഉച്ചകോടിയിലൂടെ 5000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു.
കായിക മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം, 10,000 തൊഴിലവസരങ്ങള്‍ - കേരള ബജറ്റ് പ്രഖ്യാപനം
അന്താരാഷ്‌ട്ര കായിക ഉച്ചകോടിയിലൂടെ കായിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായം, പുതിയ ലീഗുകള്‍, കായിക സ്റ്റാര്‍ട്ട് അപ്പുകള്‍, അക്കാദമി എന്നീ രംഗങ്ങളിലേക്കായി 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്ന് മന്ത്രി.
Published : Feb 5, 2024, 2:04 PM IST
അടിസ്ഥാന സൗകര്യങ്ങള്‍, കായിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായം, പുതിയ ലീഗുകള്‍, കായിക സ്റ്റാര്‍ട്ട് അപ്പുകള്‍, അക്കാദമി എന്നീ രംഗങ്ങളിലേക്കാണ് നിക്ഷേപം. പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയെ അറിയിച്ചു. കായിക യുവജന മേഖലയ്‌ക്ക് 127.9 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫി വള്ളം കളി ലീഗിന് 9.96 കോടി. പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് 7 കോടിയുമാണ് ബജറ്റില്‍ നീക്കി വച്ചത്. കായിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.