കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് വിചാരണ നീളുന്നു; ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളുടെ മുഴുവൻ പകർപ്പുകളും നൽകണമെന്ന് പ്രതിഭാഗം - KERALA ASSEMBLY RUCKUS CASE - KERALA ASSEMBLY RUCKUS CASE

ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളുടെ പകർപ്പുകൾ മുഴുവനായും നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ വിശ്വാസയോഗ്യമായ മൊഴികൾ നൽകിയെന്നും മുഴുവനായും നൽകാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു. ഇതാണ് കേസിൽ വിചാരണ നീളാൻ ഇടയാക്കുന്നത്.

നിയമസഭ കയ്യാങ്കളി കേസ്  Assembly ruckus case trial delayed  CLASH IN KERALA ASSEMBLY  നിയമസഭ കയ്യാങ്കളി കേസ് വിചാരണ
Clash in Kerala Assembly (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 9:12 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൻ്റെ വിചാരണ തീയതി തീരുമാനിക്കാൻ സാധിക്കാതെ കോടതി. ഇന്ന് (ജൂൺ 13) കേസ് പരിഗണിച്ച കോടതിക്ക് പ്രതിഭാഗം സമർപ്പിച്ച ഹർജി പരിഗണിക്കേണ്ടി വന്നു. കേസിൽ വിശ്വാസയോഗ്യമല്ലാത്ത മൊഴികൾ നൽകണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഭാഗം അപേക്ഷ നൽകിയതിനെ തുടർന്നാണ് വിചാരണ തീയതി തീരുമാനിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായത്.

കേസിൽ തുടരന്വേഷണം നടത്തിയ സമയത്ത് ക്രൈംബ്രാഞ്ചിന് പതിനൊന്ന് സാക്ഷികളെയും നാല് രേഖകളുമാണ് കൂടുതൽ ലഭിച്ചത്. വിശ്വാസ യോഗ്യമായ മൊഴികളും വിശ്വാസ യോഗ്യമല്ലാത്ത മൊഴികളും ഉണ്ടായിരുന്നു. ഇതിൽ വിശ്വാസയോഗ്യമായ മൊഴികൾ പ്രതിഭാഗത്തിന് നേരത്തെ നൽകിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടുകളുടെ പകർപ്പുകൾ മുഴുവനായും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇപ്പോൾ പ്രതിഭാഗം അപേക്ഷ നൽകിയത്.

എന്നാൽ വിചാരണ നടത്തുവാനുള്ള മൊഴികൾ നൽകിയതാണെന്നും വിചാരണ നടത്താൻ അതുമതിയെന്നുമുള്ള നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചു. അതേസമയം തർക്കം കാരണം കുറ്റപത്രം വായിച്ച കേസിൽ ഇപ്പോഴും വിചാരണ തീയതി നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. 81 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കേസിൽ വിചാരണ ഇപ്പോഴും നടന്നില്ല. ആഗസ്റ്റ് 8ന് കേസ് വീണ്ടും പരിഗണിക്കും. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നതാണ് കേസ്.

Also Read: ആരു വിരുന്നിനു വിളിച്ചാലും പോകുന്നവരാകരുത് പൊലീസ്; സേനയിലെ വനിതാ പങ്കാളിത്തം 15 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി

ABOUT THE AUTHOR

...view details