കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് ; കോടതി ഇന്ന് പരിഗണിക്കും - Kerala Assembly ruckus case - KERALA ASSEMBLY RUCKUS CASE

നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

CHIEF JUDICIAL MAGISTRATE COURT  CASE WILL CONSIDER TODAY  NIYAMA SABHA RUCKUS CASE  THIRUVANANTHAPURAM
Niyama sabha Ruckus Case

By ETV Bharat Kerala Team

Published : Mar 27, 2024, 9:16 AM IST

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം നടത്തിയശേഷം മുഴുവൻ രേഖകളും നൽകിയില്ലെന്ന പ്രതിഭാഗത്തിന്‍റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു.

ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. ഇതാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുക. മാത്രമല്ല ക്രൈംബ്രാഞ്ച് നൽകിയ രേഖകളിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. രേഖകൾ പരിശോധിച്ചതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന വാദം.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നതാണ് കേസ്. മന്ത്രി വി ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് പ്രതികൾ.

ABOUT THE AUTHOR

...view details