ആലപ്പുഴ : ആലപ്പുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാല്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. ആലപ്പുഴ ഐഎൻടിയുസി ഓഫിസ് പരിസരത്ത് നിന്നും വെള്ളക്കിണർ ജംഗ്ഷൻ വഴി കലക്‌ടറേറ്റിലേക്ക് നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കെ സി വേണുഗോപാൽ നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തിയത്.
യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാൽ നാമനിർദേശ പത്രിക സമർപ്പിച്ചു; നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പത്രിക സമര്‍പ്പണം - KC Venugopals nomination Submission - KC VENUGOPALS NOMINATION SUBMISSION
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഡല്‍ഹിയിലെ സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലും മുഴുകി വിശ്രമമില്ലാത്ത ഓട്ടത്തിലാണ് കെ സി വേണുഗോപാല്‍.

Published : Apr 4, 2024, 1:25 PM IST
ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്‌മാൻ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം കന്നയ്യ കുമാർ, ജെബി മേത്തർ എംപി, യുഡിഎഫ് ജില്ല കൺവീനർ അഡ്വ ബി രാജാശേഖരൻ, മുൻ മന്ത്രി കെ സി ജോസഫ്, അഡ്വ വി ഷുക്കൂർ, അഡ്വ ആർ സനൽ കുമാർ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, മുൻ എംപി ഡോ കെ എസ് മനോജ്, ഇലക്ഷന്‍ കമ്മിറ്റി ചെയർമാൻ എ എം നസീർ എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കെ സി വേണുഗോപാലിന് ഒപ്പം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഡല്‍ഹിയിലെ സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലും മുഴുകി വിശ്രമമില്ലാത്ത ഓട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാല്‍.